Super Deliverance || Lyrics ,Music & Vocal : Br Anil Adoor ||Keyboard : Sam Attingal ||Flute :Jijin

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
237 Views
മനുഷ്യരിൽ ആശ്രയിച്ചു നടന്നു
മനുഷ്യൻ നൽകിയതു കണ്ടു
എന്നാൽ ഉള്ളിലെ മുറിവുണക്കിടുവാൻ
ആരാലും കഴിയാതിരുന്നപ്പോൾ
എന്നേ മാത്രം തേടി വന്ന യേശുവേ

കരയില്ലിനി തെല്ലും ഭയപ്പെടില്ല
കുതിച്ചുയരും ഞാൻ നിവർന്നു നിൽക്കും
സൂപ്പർ സൂപ്പർ ഡലിവറൻസ്【2】

എല്ലാ നുകവും ദ്രവിച്ചു പോയിടും
മുമ്പേ കണ്ടവർ ആശ്ചര്യപ്പെട്ടിടും
ഒരു ചരിത്രം എന്നിലൂടെ തിരിയും
എതിർവാക്കില്ലാതെ ഞാൻ നിൽക്കും
എൻ കാലുകളെ ഉറപ്പിച്ച യേശുവേ

ഇഴയില്ലിനി തുള്ളിച്ചാടിടുമേ
കഴുകൻ പോലെ പറന്നിടുമേ
സൂപ്പർ സൂപ്പർ ഡലിവറൻസ്【2】


യാചകനായ് മാത്രം ഞാൻ ഇരുന്നു
എന്നാൽ കൊടുക്കുവാൻ ഇന്നെനിക്കുതന്നു
മനുഷ്യരിൽ മുന്നിൽ കരഞ്ഞീടാതേ
ക്ഷണത്തിൽ ഉയർത്തിയ നാമമേ
നന്ദിയാൽ എൻ കണ്കൾ നിറഞ്ഞീടുന്നേ
ആനന്ദമേ പരമാനന്ദമേ സന്തോഷമേ
നൃത്തതോടെ വാഴ്ത്തിടുമേ
Category
Malayalam_Christian_Songs

Post your comment